തലശ്ശേരി- തോലമ്പ്രയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എട്ട് സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. മാലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കണ്ട്യന്‍ ഷിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താലാണ് മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത.
തോലമ്പ്രയിലെ മുണ്ടയോട്ട് വീട്ടില്‍ നെല്ലേരി അനീഷ്(52), കുന്നത്ത്‌പൊയിലിലെ കയത്തുമ്മല്‍ വീട്ടില്‍ കട്ടന്‍ പങ്കജാക്ഷന്‍ (51), തോലമ്പ്ര ചെമ്മരത്തെ കുന്നുമ്മല്‍ വീട്ടില്‍ ആലക്കാടന്‍ ബിജു(43), തോലമ്പ്ര ചെമ്മരത്തെ ചെമ്മരത്തില്‍ വീട്ടില്‍ മിന്നി വിജേഷ് (51) പൈങ്ങോളി ധനേഷ്(53), തോലമ്പ്രയിലെ മുകേഷ് (52), ചെമ്മരത്തെ കാരായി ബാബു(54), ചെമ്മരത്തെ സുധാകരന്‍ (53) എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത.് കേസിലെ രണ്ടാം പ്രതി മുണ്ടയോട്ടെ കൃഷ്ണാലയത്തില്‍ കട്ടന്‍ അശോകന്‍ (40) വിചാരണ വേളയില്‍ മരണപ്പട്ടിരുന്നു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി. രാമന്‍പിള്ള, അഡ്വ. എന്‍.ആര്‍ ഷാനവാസ് എന്നിവരാണ് ഷാജരായത.്
2009 മാര്‍ച്ച് നാലിന് കാലത്ത് 7.45 ഓടെയാണ് കേസിനാസ്പദമായ സംഭവം. തോലമ്പ്ര ചെമ്മരത്ത് മനോജ്് എന്നയാള്‍ പുതുതായി പണി കഴിപ്പിക്കുന്ന വീടിന്റെ കിഴക്ക് വശം മാരാകായുധങ്ങളുമായി സംഘടിച്ച് എത്തിയ അക്രമി സംഘം ഷിജുവിനെ അക്രമിക്കുകയായിരുന്നു. രാഷ്ട്രീയ വിരോധം വെച്ച് ഇരുമ്പു വടി, കത്തി എന്നിവ ഉപയോഗിച്ച് നടത്തിയ അക്രമത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷിജു ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെട്ടത.്






