യു.പി നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ ബി.ജെ.പി തോറ്റു

വാരാണസി- ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വാരാണസി സീറ്റ് നഷ്ടപ്പെട്ട് ബി.ജെ.പി. ഒഴിവുള്ള 36 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 33 ലും വിജയിച്ചെങ്കിലും സുപ്രധാന സീറ്റ് ബി.ജെ.പിക്ക് കൈവിട്ടത് എന്നതാണ് ശ്രദ്ധേയം.
ജയിലില്‍ കഴിയുന്ന മാഫിയ തലവന്‍ ബ്രിജേഷ് സിംഗിന്റെ കുടുംബം കൈവശം വെച്ചിരിക്കുന്ന വാരാണസി സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ അന്നപൂര്‍ണ സിംഗ് ആണ് ഇത്തവണ വിജയിച്ചത്. 4234 വോട്ടുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഉമേഷ് യാദവിനെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്നപൂര്‍ണ സിംഗ് പരാജയപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ സുധാമ പട്ടേല്‍ മൂന്നാം സ്ഥാനത്താണ്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല. ഖൊരക്പുര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഡോ. കഫീല്‍ ഖാനും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

 

Latest News