കൽപ്പറ്റ- വയനാട് കാക്കവയലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. നീലഗിരി പാട്ടവയൽ സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. കാർ യാത്രികരായ പാട്ടവയൽ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത ( 62 ), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകൻ ആരവി(3)ന് ഗുരുതരമായി പരിക്കേറ്റു. ബത്തേരി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വന്ന ടാങ്കർ ലോറിയും കോഴിക്കോട് ബാലുശേരിയിൽനിന്ന് പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.