വിശാഖപട്ടണം- ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ റെയില്‍ പാളത്തില്‍ ഇറങ്ങിയ അഞ്ച് ട്രെയിന്‍ യാത്രക്കാര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ചു. ജി.സിഗദം മണ്ഡലത്തിലെ ബതുവ ഗ്രാമത്തിന് സമീപമാണ് അപകടമെന്ന് പോലീസ് അറിയിച്ചു.
ബംഗളൂരു-ഗുവാഹത്തി എക്‌സ്പ്രസ് സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിയപ്പോഴാണ് യാത്രക്കാരില്‍ ചിലര്‍ പാളത്തിലേക്ക് ഇറങ്ങി. സമാന്തരപാതയിലൂടെ കടന്നുപോവുകയായിരുന്ന മറ്റൊരു ട്രെയിന്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഭുവനേശ്വര്‍-മുംബൈ കൊണാര്‍ക്ക് എക്‌സ്പ്രസ് ഇടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.
ശ്രീകാകുളം ജില്ലാ കലക്ടര്‍ ശ്രീകേഷ് ലത്കറും പ്രാദേശിക ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.






