കൊല്ലം - ക്രൂരമായി മര്‍ദിച്ച മകനെക്കുറിച്ച് പരാതിയൊന്നുമില്ലെന്ന് വയോധിക. ക്രൂരമായി മര്‍ദിച്ചിട്ടില്ലെന്ന് ചവറ സ്വദേശി ഓമന പറഞ്ഞു. മകനെ തനിക്ക് ആവശ്യമുണ്ടെന്നും ആശുപത്രി കിടക്കയില്‍ അമ്മ പ്രതികരിച്ചു.
'എന്നെ തള്ളി താഴെയിട്ടതേയുള്ളു, അവനാ എന്നെ ഇപ്പോള്‍ നോക്കുന്നത്. എനിക്ക് ഇപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ. എനിക്കൊരു പരാതിയുമില്ല'- ഓമന പറഞ്ഞു. പോലീസിനോടും ഇതേകാര്യം തന്നെയാണ് അമ്മ മൊഴിയായി നല്‍കിയത്. അതേസമയം ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.
84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകന് ഓമനക്കുട്ടന് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റിരുന്നു. അയല്‍വാസിയായ ഒരു വിദ്യാര്‍ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടന്. നേരത്തെയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.






