വൈകല്യം അഭിനയിച്ച് ഭിക്ഷാടനം: യുവാവ് അറസ്റ്റില്‍

ദമാം - വൈകല്യം അഭിനയിച്ച് ആളുകളുടെ അനുകമ്പ തേടി ഭിക്ഷാടനം നടത്തിവന്ന യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. നടക്കാന്‍ സാധിക്കാത്തയാളാണെന്ന വ്യാജേനെയാണ് യുവാവ് വ്യാപാര കേന്ദ്രത്തിനു മുന്നില്‍ യാചകവൃത്തി നടത്തിയിരുന്നത്. പോലീസുകാര്‍ എത്തി പിടികൂടിയതോടെ യുവാവിന് സാധാരണ നിലയില്‍ നടക്കാന്‍ സാധിക്കുമെന്ന് വ്യക്തമായി. യാചകവൃത്തിയിലേര്‍പ്പെട്ട യുവാവിനെ പോലീസുകാര്‍ ചോദ്യം ചെയ്ത് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
വിവിധ പ്രവിശ്യകളില്‍ യാചകവൃത്തി നടത്തിയ നിരവധി പേരെ സുരക്ഷാ വകുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടി.

 

Latest News