നിലമ്പൂര്‍ - പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയെയാണ് പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ഇതോടെ കുട്ടിയുടെ മാനസികനില തകരാറിലായി. തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സക്കിടെ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നു.






