മല്ലികാര്‍ജുന ഖാര്‍ഗയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ന്യൂദല്‍ഹി- രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യംഗ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച് അമ്പത് ലക്ഷം രൂപക്ക് വാങ്ങിയുമായി ബന്ധപ്പെട്ട കേസാണ് ഇത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. കള്ളപ്പണം വെളുപ്പിക്കലായിരുന്നു പിന്നിലെ പ്രധാനലക്ഷ്യം എന്നായിരുന്നു ആരോപണം.

ഇ.ഡിയുടെ മുമ്പില്‍ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്ന് പറഞ്ഞ് നേരത്തെ തന്നെ മല്ലികാര്‍ജുന ഖാര്‍ഗെക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ മുമ്പില്‍ അദ്ദേഹം ഹാജരായത്.

 

Latest News