തിരുവനന്തപുരം- കല്ലമ്പലം കപ്പംവിളയില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആനപാപ്പാനെ കുത്തിക്കൊന്നു. ഇടവൂര്‍ക്കോണം സ്വദേശിയായ ഉണ്ണി (45) എന്ന പാപ്പാനാണ് മരിച്ചത്.
തുമ്പിക്കൈയില്‍ എടുത്ത് ചുഴറ്റി നിലത്തടിച്ചു കൊല്ലുകയായിരുന്നുവെന്ന് പറയുന്നു. തടിക്കടിയിലേക്ക് വീണ പാപ്പാനെ ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പുറത്തെടുക്കാനായത്.
പാപ്പാന് സമീപം തന്നെ ആന നിലയുറപ്പിച്ചിരുന്നതിനാല്‍ മറ്റാര്‍ക്കും അടുത്തേക്ക് എത്താനായില്ല. പിന്നീട് ആനയെ ചങ്ങലയില്‍ ബന്ധിച്ചശേഷമാണ് പാപ്പാനെ ആശുപത്രിയിലെത്തിച്ചത്.
വെള്ളലൂരില്‍ നിന്നാണ് കണ്ണന്‍ എന്ന ആനയെ കൊണ്ടുവന്നത്. ആനയ്ക്ക് മദപ്പാടുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. പോലീസും വനപാലകരും സ്ഥലത്തെത്തി.