സാമ്പത്തിക പ്രതിസന്ധി, കൊച്ചിയില്‍ ഒരു കുടുംബത്തിലെ  മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ 

കൊച്ചി- വെണ്ണലയില്‍ ശ്രീകല റൂട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ മക്കളാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് രജിതയ്ക്ക്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികള്‍ അയല്‍വാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഫ്‌ളോര്‍ മില്‍ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളില്‍ ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
 

Latest News