ബംഗാളില്‍ രാമഭക്തര്‍ക്ക് രക്ഷയില്ലെന്ന് സുവേന്ദു അധികാരി

ഹൗറ- പശ്ചിമ ബംഗാളില്‍ രാമഭക്തര്‍ സുരക്ഷിതരല്ലെന്നും പോലീസ് മര്‍ദിച്ചുവെന്നും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി.
ഹൗറയില്‍ രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കുനേരെ പോലീസ് നടത്തിയ മര്‍ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു. ഷിബ്പൂരില്‍ രാമനവമി ഘോഷയാത്രയില്‍ പങ്കെടുത്തവരെയാണ് മര്‍ദിച്ചതെന്നും സനാതന ഭക്തര്‍ക്ക് സുരക്ഷിതമായി ഈ സംസ്ഥാനത്ത് മതം ആചരിക്കാന്‍ കഴിയില്ലേ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ആക്രമിക്കപ്പെടുന്ന വീഡിയോകളും ചിത്രങ്ങളും സുവന്ദു അധികാരി ട്വീറ്ററില്‍ പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഗവര്‍ണറെയും ബിജെപി നേതാവ് ടാഗ് ചെയ്തു കൊണ്ടാണ് ട്വീറ്റുകള്‍.
 തൃണമൂല്‍ ഗുണ്ടകള്‍  ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറും ചില ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

 

Latest News