Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ മയക്കുമരുന്നുമായി നാലു പേര്‍ അറസ്റ്റില്‍

ജിദ്ദ- മയക്കുമരുന്ന് ശേഖരവുമായി നാലു പേരെ ജിദ്ദയില്‍നിന്ന് അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന യെമനിയും നുഴഞ്ഞുകയറ്റക്കാരായ മൂന്നു യെമനികളും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ 62,110 ലഹരി ഗുളികകള്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ദക്ഷിണ സൗദിയിലെ ജിസാനില്‍ 245 കിലോ മയക്കുമരുന്നുമായി സൗദി യുവാവിനെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം പിടികൂടി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി തൊണ്ടി സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

 

 

Latest News