ശൗചാലയത്തില്‍വെച്ച് നിരന്തര പീഡനം; യുവതി ഗര്‍ഭിണിയായി, ജീവനക്കാരന്‍ അറസ്റ്റില്‍

മേട്ടുപ്പാളയം- തമിഴ്‌നാട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്നവരുടെ സംരക്ഷണ കേന്ദ്രത്തില്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മേട്ടുപ്പാളയം പഴയ നഗരസഭാ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലാണ് സംഭവം. സുരക്ഷാ ജീവനക്കാരനായ രാമനാഥപുരം സ്വദേശി ലക്ഷ്മണനാണ് (41) പിടിയിലായത്.

ഒമ്പതു മാസം മുമ്പ് സംരക്ഷണ കേന്ദ്രത്തില്‍  എത്തിയ 22 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. യുവതി ആറുമാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. യുവതിയെ ശുശ്രൂഷിച്ചിരുന്ന സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്.
ശൗചാലയത്തില്‍വെച്ചാണ് പ്രതി  നിരവധിതവണ പീഡിപ്പിച്ചതെന്ന്് യുവതി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലുള്ള കേന്ദ്രത്തില്‍ പുരുഷന്മാരും സ്ത്രീകളുമായി 50 ഓളം അന്തേവാസുകളുണ്ട്. നിശ്ചിത ദിവസങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധന നടത്താറുണ്ടെങ്കിലും പീഡനവിവരം വൈകിയാണ് പുറത്തറിഞ്ഞത്.

 

Latest News