തൃശൂരില്‍ യുവാവ് അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു

തൃശൂര്‍-വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛന്‍ സുബ്രഹ്മണ്യന്‍ (കുട്ടന്‍ 60) അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പറയുന്നു. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കൊലപാതക വിവരം പോലീസിനെ അറിയിച്ചശേഷം രക്ഷപ്പെട്ട അനീഷിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

രാവിലെ വീടിന് മുമ്പില്‍ പുല്ലരിയുകയായിരുന്ന മാതാപിതാക്കളെ  വഴക്കിട്ടതിനു പിന്നാലെ   വീടിനകത്ത് പോയി വെട്ടുകത്തിയുമായി തിരികെവന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ ഇരുവരേയും പിന്തുടര്‍ന്നെത്തിയ അനീഷ് വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

 

Latest News