പാര്‍ട്ടി കോണ്‍ഗ്രസിനിടെ എം.സി. ജോസഫൈന്‍ കുഴഞ്ഞുവീണു

കണ്ണൂര്‍- ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്ന സി.പി.എം നേതാവും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി. ജോസഫൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ രാത്രി ഏഴുമണിയോടെ ജോസഫൈന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ വെന്റിലേറ്ററിലാണ്.

 

Latest News