Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്‌ലാം സ്വീകരിച്ച ദാവുദ് കിം മക്കയിൽ, ഉംറ നിർവഹിച്ചു

മക്ക- ഇസ്ലാം സ്വീകരിച്ച് വാർത്തകളിൽ ഇടംനേടിയ കൊറിയയിലെ പ്രശസ്ത പോപ് ഗായകനും യു ട്യൂബറുമായ ദാവുദ് കിം ഉംറ നിർവഹിക്കാൻ മക്കയിൽ. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് ദാവുദ് കിം മക്കയിൽ എത്തിയത്. റമദാനിലെ ആദ്യദിനം പ്രവാചകന്റെ നാട്ടിൽ എന്ന് ദാവുദ് കിം നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മദീനയിൽനിന്ന് മക്കയിലെത്തിയത്. 
പ്രശസ്ത ദക്ഷിണ കൊറിയൻ പോപ്പ് ഗായകനും യൂട്യൂബറുമായ ജയ് കിം, 2020-ലാണ് ഇസ്ലാം മതത്തിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. പേര് ദാവൂദ് കിം എന്നാക്കുകയും ചെയ്തു. 9/11-ലെ ഭീകരാക്രമണം നടന്നതിന് ശേഷമാണ് ഇസ്ലാമിനെ പറ്റി ആദ്യമായി കേൾക്കുന്നത് എന്നാണ് ദാവുദ് പറഞ്ഞത്. ആ സമയത്ത് എട്ടുവയസായിരുന്നു ദാവുദിന്റെ പ്രായം. വാർത്തകളിൽ ഏറ്റവും കൂടുതൽ എടുത്തുകാണിച്ച ഒരു വാക്ക് ഇസ്ലാം എന്നായിരുന്നു. മാധ്യമങ്ങൾ ഇസ്ലാമിക മതത്തെ നിഷേധാത്മകമായി ചിത്രീകരിക്കുന്നതിനാൽ ഇസ്ലാം അപകടകരമായ മതമാണെന്ന് കരുതി. പിന്നീട് ഇന്തോനേഷ്യയിൽ പരിപാടി അവതരിപ്പിച്ചപ്പോഴാണ് ഇസ്ലാമിനോടുള്ള ദാവൂദിന്റെ വീക്ഷണം മാറിയത്. മുസ്ലിം ആരാധകർ വളരെ ദയയും സ്‌നേഹവും ഉള്ളവരാണെന്ന് കണ്ടെത്തി. 
2013-ലാണ് യു റ്റിയൂബ് ചാനൽ ആരംഭിച്ചത്. ജീവിതശൈലി വീഡിയോകളും വ്‌ലോഗുകളുമായിരുന്നു ഏറെയും പോസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹത്തിന് 2.91 മില്യണിലധികം വരിക്കാരുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെ, മാധ്യമങ്ങൾ ചിത്രീകരിക്കുന്നവരല്ല, യഥാർത്ഥ മുസ്്‌ലിംകൾ എന്ന് അദ്ദേഹത്തിന് മനസിലായി. ക്രമേണ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ കൂടുതൽ പഠിക്കുകയും തനിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക ബന്ധം അനുഭവപ്പെടുകയും ചെയ്തുവെന്നായിരുന്നു ഇസ്്‌ലാമിലേക്ക് പ്രവേശിച്ചതിനെ പറ്റി ദാവുദ് പറഞ്ഞിരുന്നത്. 
'ജീവിതം മത്സരമാണെന്ന് ഞാൻ കരുതി. മത്സരത്തെ അതിജീവിക്കുന്നത് മാത്രമാണ് വിജയമെന്നും വിചാരിച്ചു. പക്ഷേ മുസ്ലിംകൾ വ്യത്യസ്തരായിരുന്നു. അവർ എപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നു. അവർക്ക് നൽകിയതിന് അവർ എപ്പോഴും നന്ദിയുള്ളവരായിരുന്നു. ഇത് എന്നെ വളരെയധികം ആകർഷിച്ചു. ഇസ്ലാമിനെ കുറിച്ച് അറിയാൻ പ്രവാചകൻ മുഹമ്മദ് നബിയെ പറ്റി പഠിച്ചുവെന്നും ഇസ്ലാം സ്വീകരിച്ച ഘട്ടത്തിൽ ദാവുദ് പറഞ്ഞിരുന്നു. 


 

Latest News