ജിദ്ദ - നഗരത്തിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ അഗ്നിബാധയിലും സ്‌ഫോടനത്തിലും തകർന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു. ആർക്കും പരിക്കില്ല. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു.
ഇന്നലെ പുലർച്ചെയാണ് തെക്കുകിഴക്കൻ ജിദ്ദയിലെ അൽഹറാസാത്ത് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ സ്‌ഫോടനമുണ്ടായത്. ഉഗ്ര സ്‌ഫോടനത്തിൽ കോൺക്രീറ്റ് ബ്ലോക്കുകളും മറ്റും ചിതറിതെറിച്ച് റെസ്റ്റോറന്റിന് എതിർ വശത്ത് പ്രവർത്തിക്കുന്ന ഏതാനും വ്യാപാര സ്ഥാപനങ്ങൾക്കും നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചതായി മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു.
