ആര്‍.ടി.ഒയോടെ ആളറിയാതെ തട്ടിക്കറി, കെ.എസ്.ആര്‍.ടി സി ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി- വഴി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കാറിലിടിച്ച ശേഷം നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ആലുവയിലാണ് സംഭവം. ആലുവ ജോയിന്റ് ആര്‍.ടി.ഒ സലിം വിജയകുമാറിന്റ കാറിലാണ് കെ.എസ.ആര്‍.ടി.സി ബസ് ഇടിച്ചത്. വടക്കന്‍ പറവൂര്‍-ആലുവ റൂട്ടില്‍ ഓടുന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസ് ഡ്രൈവര്‍ സജീവനെതിരെ പോലീസ് കേസെടുത്തു. ആളറിയാതെ ബസ് ഡ്രൈവര്‍ ജോയിന്റ്് ആര്‍.ടി.ഒയോട് ആക്രോശിച്ചതായും പരാതിയുണ്ട്. കാറിലിടിച്ച് നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തിയപ്പോള്‍, താന്‍ പോയി കേസ് കൊടുത്തോ എന്നായിരുന്നു കെ. എസ്.ആര്‍.ടി.സി ഡ്രൈവര്‍ ആളറിയാതെ ജോയിന്റ് ആര്‍.ടി.ഒയോട് പറഞ്ഞത്.

 

Latest News