സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് നടുറോഡില്‍ മര്‍ദ്ദനം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം- സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂര്‍ അടയറ അമീര്‍ മന്‍സിലില്‍ അബ്ദുല്‍ ഫത്താക്കിന്റെ മകന്‍ ഷെമിജിനെ(38) യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണവും പണവും ഷെമിജ് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവാക്കിയതിനു ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു മര്‍ദിക്കുന്നത് പതിവായിരുന്നു.

കഴിഞ്ഞ ആറിന് യുവതിയെ ഇയാള്‍ വീട്ടില്‍ ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍ നിന്നു ഇറങ്ങിയോടിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടര്‍ന്ന് റോഡില്‍ ആക്രമിക്കുകയും തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവന്നു ആക്രമണം തുടരുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News