കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ടൊറന്റോ- കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റോറന്റിലേക്ക് പോകുന്ന വഴിക്കാണ് വെടിയേറ്റത്. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി.

ജനുവരിയിലാണ് കാര്‍ത്തിക് പഠനത്തിനായി കാനഡയില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

 

Latest News