മായാവതിക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തു, കേന്ദ്ര സമ്മര്‍ദ്ദം മൂലം അവര്‍ പ്രതികരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നതായി രാഹുല്‍ ഗാന്ധി. ബിഎസ്പി അധ്യക്ഷ മായാവതിക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്‌തെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദ്ദം കാരണം അവര്‍ക്ക് പ്രതികരിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

മായാവതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഞങ്ങള്‍ മായാവതിയെ സഖ്യത്തിനായി സമീപിച്ചിരുന്നു. മുഖ്യമന്ത്രി പദവിയും വാഗ്ദാനം നല്‍കി. എന്നാല്‍ അവര്‍ സംസാരിക്കാന്‍ പോലും തയാറായില്ല. കാന്‍ഷി റാം പോലുള്ള ആളുകള്‍ ചോര നീരാക്കിയാണ് ഉത്തര്‍ പ്രദേശില്‍ ദളിത് ശബ്ദങ്ങളെ ഉണര്‍ത്തിയത്. കോണ്‍ഗ്രസിന് തോല്‍വി സംഭവിച്ചുവെന്നത് മറ്റൊരു കാര്യമാണ്. പക്ഷെ ഇന്ന് മായാവതി പോലും പറയുന്നത് ആ ശബ്ദത്തിനു വേണ്ടി പൊരുതില്ല എന്നാണ്- രാഹുല്‍ പറഞ്ഞു. 

അവര്‍ തെരഞ്ഞെടുപ്പു മത്സര രംഗത്തു നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം സിബിഐയും ഇ.ഡിയും പെഗസസുമാണെന്നും രാഹുല്‍ പറഞ്ഞു.
 

Latest News