Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഅദിന്‍ പള്ളിയില്‍ വിസ്മയക്കാഴ്ച; പരക്കെ അഭിനന്ദനം

മലപ്പുറം-വിശുദ്ധ റമദാനിലെ ആദ്യ ജുമുഅ ദിവസം മിമ്പറില്‍ വിസ്മയ കാഴ്ചയൊരുക്കി മഅദിന്‍ ഗ്രാന്റ് മസ്ജിദ്. ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത വിദ്യാര്‍ഥി ശബീര്‍ അലിയാണ് മിമ്പറില്‍ കയറി ഖുതുബ നിര്‍വഹിച്ചുകൊണ്ട് വിസ്മയം തീര്‍ത്തത്.

 എടപ്പാളിനു സമീപം പോത്തന്നൂര്‍ സ്വദേശിയയ ശബീര്‍ മഅദിന്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളേജില്‍ വിദ്യാര്‍ഥിയാണ് ശബീര്‍. മഅദിന്‍ അക്കാദമിയില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ശേഷം 18 മാസമായി ശബീര്‍ ഖുര്‍ആന്‍ പഠിക്കുന്നു. ധാരാളം പേര്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്ന ശബീറിന് വലിയ അനുമോദനങ്ങളാണ് ലഭിച്ചത്.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം..
  https://www.malayalamnewsdaily.com/sites/default/files/2022/04/09/maadin2.jpg
ഹൃദയം കുളിരണിഞ്ഞ സുദിനമായിരുന്നു ഇന്നലെ. റമളാനിലെ ആദ്യ വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്റ്മസ്ജിദില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ണും കരളും ഹര്‍ഷമണിയിച്ച ജുമുഅ ഖുത്വുബ നിര്‍വ്വഹിച്ചത് ഇരു കണ്ണുകള്‍ക്കും കാഴ്ച്ചയില്ലാത്ത മഅദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കേളേജ് വിദ്യാര്‍ത്ഥി ഹാഫിള് ശബീര്‍ അലി ആയിരുന്നു.  മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശബീറലിയുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയും മുഖത്തെ പ്രസന്നതയും ഓര്‍ത്തു പോവുന്നു. ബഹ്‌റൈനില്‍ നിന്നും സന്തോഷം പറയാന്‍ വിളിച്ചപ്പോള്‍ എന്റെ കണ്ഠമിടറി, വാക്കുകളുടെ ഒഴുക്കിന് തടം കെട്ടിയപോലെ...
 ശബീര്‍ അലി മഅദിനിന്റെ പ്രതിഭകളില്‍ ഒരുദാഹരണം മാത്രമാണ്. ഇനിയും ഒരുപാട് അല്‍ഭുതങ്ങള്‍ വിരിയാനുണ്ട് ഇന്‍ശാ അല്ലാഹ് ....
എല്ലാവരുടെയും പിന്തുണയോടെ അതെല്ലാം പൂവണിയുമെന്ന് പ്രത്യാശിക്കുന്നു.
പ്രകൃതിവൈവിധ്യങ്ങള്‍ തേടി മാത്രമല്ല,  മനുഷ്യ വൈവ്യവിധ്യങ്ങളും ശേഷികളും തേടി കൂടിയാകട്ടെ നമ്മുടെയൊക്കെ യാത്രകള്‍. അതില്‍ നിന്നാണ് പുതിയ  പുലരികള്‍ ഉദയം ചെയ്യുക. ഇരുട്ടത്ത് ഒരു കിരണമായി, തലമുറകളുടെ അമരതാരകകങ്ങളായി വിഹായുസ്സില്‍ അവരുദിച്ചുയരുമ്പോള്‍ നമ്മളറിയുന്ന ഒരു കുളിരുണ്ട് . വാക്കുകള്‍ക്ക് പിടിതരാത്ത ഒരു നനവും......
 വലില്ലാഹില്‍ ഹംദ്....

 

Latest News