തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കണ്ണൂരിലെത്തി

കണ്ണൂര്‍ - സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍  പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കണ്ണൂരിലെത്തി. ഇന്ന് ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ സ്റ്റാലിനെ, സി.പി.എം നേതാക്കളായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, എം.വി.ജയരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചുവപ്പു ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സ്റ്റാലിന്‍ ഇതാദ്യമായാണ് കണ്ണൂര്‍ സന്ദര്‍ശിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് സെമിനാറിന്റെ മുഖ്യാതിഥി. ഇന്ന് വൈകുന്നേരമാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ  സെമിനാര്‍ നടക്കുക.സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു.
 

Latest News