തൊടുപുഴ-വണ്ണപ്പുറത്തെ കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മലയിഞ്ചി കട്ടിക്കയം തേങ്ങാനാണിക്കൽ സുരേഷിന്റെ മകൻ ജ്യോതിഷ് (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും രണ്ട് ബന്ധുക്കളും പരിക്കുപറ്റി സ്വകാര്യ ആശുപത്രിയിലാണ്. വെള്ളിയാഴ് വൈകിട്ട് നാലു മണിയോടെയാണ് ഇടിമിന്നലേറ്റത്. പിതാവ്: സുരേഷ്. മാതാവ്: ലില്ലിക്കുട്ടി






