തെല്‍അവീവ് ബാറില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ നടത്തിയ ഫലസ്തീനിയെ വെടിവെച്ചുകൊന്നു

ജറൂസലം- ഇസ്രായേലില്‍ തെല്‍ അവീവ് നഗരത്തിലെ ബാറില്‍  രണ്ട് പേരെ കൊലപ്പെടുത്തിയ ഫലസ്തീനിയെ ഇസ്രായേല്‍ സുരക്ഷാ സേന വെടിവച്ചു കൊന്നു. മണിക്കൂറുകള്‍ നീണ്ട തിരിച്ചിലനൊടുവിലാണ് ഫലസ്തീനിയെ കണ്ടെത്തി കൊലപ്പെടുത്തിയത്. ഇസ്രായിലിന്റെ ഉറക്കം കെടുത്തിയ തെരുവ് ആക്രമണങ്ങളില്‍ അവസാനത്തേതാണ് വ്യാഴാഴ്ച തെല്‍ അവീവിലുണ്ടായത്. ഇത്തരം ആക്രമണങ്ങളില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രായേല്‍ സേന രാജ്യവ്യാപകമായി അതീവ ജാഗ്രതയിലാണെന്നും ഭീകരത തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ യാതൊരു വീഴ്ചയും ഉണ്ടാകില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.
പ്രതിരോധ, ആഭ്യന്തര സുരക്ഷാ മന്ത്രിമാരോടൊപ്പം സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  
ആക്രമണത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് ആക്രമണത്തെ അപലപിച്ചു.
തെല്‍ അവീവിന് തെക്ക് ജാഫയിലെ ഒരു പള്ളിക്ക് സമീപമാണ്  വെടിവെപ്പ് സംഭവത്തിലെ പ്രതി ഒളിച്ചിരുന്നതെന്ന് ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് അറിയിച്ചു. ഏറ്റുമുട്ടലിനിടെയാണ് അക്രമി കൊല്ലപ്പെട്ടതെന്നും അവര്‍ പറഞ്ഞു.  
അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ നിന്നുള്ള 28 കാരനായ ഫലസ്തീനിയാണ് കൊല്ലപ്പെട്ടത്. തെല്‍ അവീവിലെ തിരക്കേറിയ പ്രധാന തെരുവിലെ പബ്ബില്‍ കടന്ന യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.  രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

 

Latest News