മക്ക - പുണ്യറമദാനിൽ വിശുദ്ധ ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസുകൾ ലഭ്യമാണെന്ന് മക്ക ബസ് പദ്ധതി അറിയിച്ചു. മക്ക അൽറസീഫ ഹറമൈൻ റെയിൽവെ സ്റ്റേഷനിൽ സൗജന്യ പാർക്കിംഗ് ലഭ്യമാണ്. ഇവിടെ ഒരേസമയം 560 കാറുകൾ നിർത്തിയിടാൻ സാധിക്കും. സൗദി റെയിൽവെ കമ്പനിയുമായി സഹകരിച്ചാണ് അൽറസീഫ ഹറമൈൻ റെയിൽവെ സ്റ്റേഷനിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
റമദാനിൽ ഹറമിലേക്കും തിരിച്ചുമുള്ള ഷട്ടിൽ ബസ് സർവീസ് സൗജന്യമാണ്. ആത്മീയാന്തരീക്ഷം ആസ്വദിക്കാൻ തീർഥാടകർക്ക് സൗകര്യമൊരുക്കിയും തീർഥാടകരുടെ സൗകര്യം മാനിച്ചുമാണ് സൗജന്യ പാർക്കിംഗ്, ബസ് സർവീസ് സേവനങ്ങൾ നൽകുന്നതെന്ന് മക്ക ബസ് പദ്ധതി പറഞ്ഞു.