Sorry, you need to enable JavaScript to visit this website.

തെല്‍അവീവില്‍ വെടിവെപ്പ്; ആറുപേര്‍ക്ക് പരിക്ക്

ജറൂസലം- ഇസ്രായേലിലെ തെല്‍ അവീവിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ക്ക് ഗുരതര പരിക്കേറ്റതായി പോലീസ് അറിയിച്ചു. തെല്‍അവീവ് സിറ്റി സെന്ററില്‍ നടന്നത് ഭീകരാക്രമണമാണെന്ന് പോലീസ് പറഞ്ഞു.
വെടിവെപ്പിനു പിന്നാലെ നഗരത്തില്‍  സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ച അധികൃതര്‍താമസക്കാരോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടു.
വെടിയുതിര്‍ത്ത ഭീകരന്‍ ഓടി രക്ഷപ്പെട്ടുവെന്ന്  പോലീസ് വക്താവ് എലി ലെവി ചാനല്‍ 13 ടെലിവിഷനില്‍ പറഞ്ഞു.
ജനലിലൂടെ തല പുറത്തിടരുതെന്നും  ബാല്‍ക്കണിയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പോലീസ് ജനങ്ങളോട് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ആംബുലന്‍സ് സര്‍വീസ് അറിയിച്ചു.

 

Latest News