ചെന്നൈ- വിജയ് ചിത്രം ബീസ്റ്റ് തമിഴ്നാട്ടിൽ നിരോധിക്കണമെന്നാവശ്യപ്പെട്ടത് ഇന്ത്യൻ യൂണിയൻ മുസ്്‌ലിം ലീഗിന്റെ ഭാഗമായ സംസ്ഥാന കമ്മിറ്റിയല്ല. അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ കൂടെ നിൽക്കുന്ന തമിഴ്‌നാട് മുസ്്‌ലിം ലീഗ് കമ്മിറ്റിയാണ് ബീസ്റ്റ് നിരോധിക്കണം എന്നാവശ്യപ്പെട്ടത്. 2019ൽ രൂപീകരിച്ച ഈ പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ് വി.എം.എസ് മുസ്തഫയാണ് ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടത്. തമിഴ്നാട്ടിൽ 'ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്' വർഷങ്ങളായി ഡി.എം.കെ മുന്നണിയുടെ ഭാഗമാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഒരു ഹോസ്റ്റേജ് ത്രില്ലറാണ്. ബീസ്റ്റിന് കുവൈത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.