സ്‌കൂട്ടറില്‍ കഞ്ചാവുമായി എത്തിയ  ദുഷ്യന്തന്‍ പോലീസ് പിടിയില്‍

കോഴിക്കോട്- വിഷു അടുത്തതോടെ നഗരത്തില്‍ ലഹരി പരിശോധന പോലീസ് ശക്തമാക്കി. ഇതിനിടയ്ക്ക്  സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ദുഷ്യന്തന്‍ പോലീസ് വലയിലായി. നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന പുതിയപാലം സ്വദേശിയായ ദുഷ്യന്തനെ മെഡിക്കല്‍ കോളേജ് പോലീസും ഡന്‍സാഫും ചേര്‍ന്നുള്ള സംയുക്ത പരിശോധനയിലാണ് വലയിലാക്കിയത്.മായനാട്ടെ നടപ്പാലത്താണ് ഇയാള്‍ പോലീസിനെ ഒളിച്ചു താമസിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഇടനിലക്കാര്‍ വഴി ഇവിടെ എത്തിക്കുന്ന കഞ്ചാവ് ഇയാളാണ് നഗരത്തിലെ പല സ്ഥലങ്ങളിലും എത്തിക്കുന്നത്. ഇയാളില്‍ നിന്ന് നിരവധി കഞ്ചാവ് പൊതികള്‍ പോലീസ് പിടികൂടി. ഇരുപതോളം കേസുകളിലെ പ്രതിയാണ് ദുഷ്യന്തന്‍ എന്ന് പോലീസ് അറിയിച്ചു. നഗരത്തില്‍ മയക്കുമരുന്ന് സ്വാധീനം കൂടിയതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. 
 

Latest News