പോക്‌സോ കേസില്‍ സംഗീത  അധ്യാപകന് ജീവപര്യന്തം 

കണ്ണൂര്‍- പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗിക പീഢനത്തിനിരയാക്കിയ സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും പിഴയും. ആലക്കോട് കാര്‍ത്തികപുരം സ്വദേശി ജിജി ജേക്കബ്ബിനെ (50)യാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്‌സോ കോടതിയുടെ ആദ്യ ജീവപര്യന്ത ശിക്ഷയാണിത്. സംഗീത പഠനത്തിനെത്തിയ കാര്‍ത്തികപുരം സ്വദേശിനിയായ 16 കാരിയാണ് പീഡനത്തിനിരയായത്.
 

Latest News