Sorry, you need to enable JavaScript to visit this website.

കാട്ടുപന്നി ബൈക്കിന് മുമ്പിൽ ചാടി; ബൈക്ക് മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു

നാദാപുരം - സംസ്ഥാന പാതയിൽ കാട്ടുപന്നി ബൈക്കിന് മുമ്പിൽ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ചേറ്റുകെട്ടിയിലെ നന്തോത്ത് അബ്ദുല്ലയാണ്(59) മരിച്ചത്. ബുധനാഴ്ച കാലത്ത് പള്ളിയിൽ നിന്ന് പ്രഭാത നിസ്‌കാരം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ നാദാപുരം പോലീസ് സ്റ്റേഷന് സമീപം   അബ്ദുല്ല സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് കാട്ടു പന്നി ചാടിവീണതിനെ തുടർന്നാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ അബ്ദുല്ലയെ നാട്ടുകാർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
ഭാര്യ: സുഹ്റ. മക്കൾ: മുഹമ്മദ് ജൗഹർ (അബുദാബി), അദീബ്, ആമിന. മരുമകൾ: സാലിഹ. സഹോദരങ്ങൾ: അസീസ് സുബൈർ, മിസ്ഹബ്, നിസാർ, സഫിയ, ഷാഹിദ, സുഹ്റ, ആസ്യ, ജുവൈരിയ.
 

Latest News