ന്യൂദൽഹി- ദൽഹിയിലെ 26 അക്ബർ റോഡിലുള്ള കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് തീപ്പിടിത്തം. സേവാദൾ ഓഫീസിന് മുകളിലാണ് തീപ്പിടിച്ചത്. എ.സി കംപ്രസറിൽനിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായതാണ് തീപ്പിടിത്തത്തിന് കാരണം. ഒരു മണിക്കൂർ കൊണ്ട് തീയണച്ചുവെന്നും ആളപായമില്ലെന്നും അഗ്നിശമന സേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.