അഞ്ചുവര്‍ഷത്തിന് ശേഷം ഒബാമ വീണ്ടും വൈറ്റ് ഹൗസില്‍

വാഷിംഗ്ടണ്‍ ഡിസി- അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും വൈറ്റ് ഹൗസില്‍. അഫോഡബിള്‍ കെയര്‍ ആക്ടിന്റെ (എ.സി.എ.) ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഒബാമ വൈറ്റ് ഹൗസില്‍ എത്തിയത്.

2017 ല്‍ വൈറ്റ് ഹൗസ് വിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പഴയ ഔദ്യോഗിക വസതിയില്‍ എത്തുന്നത്.  
2016 ല്‍ ഒബാമ തുടങ്ങിവെച്ച എ.സി.എയുടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയ നിയമം ജൊ ബൈഡന്‍ എക്സിക്യൂട്ടീവ് ഉത്തരവായി ഒപ്പുവെക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഒബാമ എത്തിയത്.

പ്രസിഡന്റ് ബൈഡനും കമലാഹാരിസും ഒബാമയെ സ്വീകരിച്ചു. ഒബാമ ബൈഡനെ ആലിംഗനം ചെയ്യുകയും ഹസ്തദാനം നല്‍കുകയും ചെയ്തപ്പോള്‍ കമല ഹാരിസിന് വേണ്ട പരിഗണന നല്‍കിയില്ലെന്നത് ശ്രദ്ധേയമായി.

 

Latest News