Sorry, you need to enable JavaScript to visit this website.

കാണ്‍പൂര്‍ ഐ.ഐ.ടിക്ക് നൂറുകോടി രൂപ സംഭാവനയുമായി പൂര്‍വവിദ്യാര്‍ഥി

ന്യൂദല്‍ഹി- രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് (കാണ്‍പുര്‍)് 100 കോടി രൂപ സംഭാവന നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്  സഹസ്ഥാപകനായ രാകേഷ് ഗാങ്വാള്‍. ഐ.ഐ.ടി കാണ്‍പുരിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് ഗാങ്വാള്‍.

ഐ.ഐ.ടി കാണ്‍പുര്‍ ഡയറക്ടര്‍ അഭയ് കരണ്ടികര്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഐ.ഐ.ടിയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ വികസനത്തിനായാണ് ഈ സംഭാവന ഉപയോഗപ്പെടുത്തുക.

വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രതിഭകളെ സംഭാവന ചെയ്ത ഐ.ഐ.ടി കാണ്‍പുരിന്റെ പൈതൃകത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് രാകേഷ് ഗാങ്വാള്‍ പറഞ്ഞു. എന്നത്തേക്കാള്‍ കൂടുതല്‍ ആരോഗ്യ സംരക്ഷണം സാങ്കേതിക മുന്നേറ്റങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്നു. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആരോഗ്യ സംരക്ഷണത്തിലെ നവീകരണത്തെ ശക്തിപ്പെടുത്തുമെന്നും ഗാങ്വാള്‍ പറഞ്ഞു.

100 കോടി മുഴുവനായി ഐ.ഐ.ടിക്ക് കൈമാറിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ കാലാവധിയിലാണ് മുഴുവന്‍ തുകയും കൈമാറുക. നിലവില്‍ വലിയൊരു ശതമാനം തുക ലഭിച്ചുകഴിഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി.

 

 

Latest News