കൊച്ചി- മെഗാസ്റ്റാർ ഭരത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്നു സി.ബി.ഐ 5 സിനിമയുടെ ടീസർ പുറത്തിറങ്ങി. സേതുരാമ അയ്യർ എന്ന കഥാപാത്രമായാണ് സി.ബി.ഐ ഡയറിക്കുറിപ്പിലെ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടി എത്തുന്നത്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധുവാണ് സംവിധാനം. അപ്പച്ചനാണ് നിർമാണം. സഞ്ജയ് ഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകത്തെ പറ്റിയുള്ള പരാമർശമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.






