കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം എക്‌സ്-ഇ ഇന്ത്യയിൽ കണ്ടെത്തി

ന്യൂദൽഹി-കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ എക്‌സ്.ഇ ഇതാദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. മുബൈയിലാണ് ഒരാളിൽ രോഗം കണ്ടെത്തിയത്. ലോകത്ത് ആദ്യമായി ബ്രിട്ടനിലാണ് ഇത് കണ്ടെത്തിയത്. അതേസമയം, രോഗം കണ്ടെത്തിയ ആൾക്ക് ഗുരുതര രോഗലക്ഷണങ്ങളൊന്നുമില്ല. ഇതേവരെ കണ്ടെത്തിയതിൽ കൂടുതൽ വേഗത്തിൽ രോഗവ്യാപന ശേഷിയുള്ള വകഭേദമായാണ് എക്‌സ്.ഇയെ ആരോഗ്യലോകം വിലയിരുത്തുന്നത്. കഴിഞ്ഞ ജനുവരിയിൽ യു.കെയിലാണ് ഇതാദ്യമായി കണ്ടെത്തിയത്. ഇതേവരെ ലോകത്ത് 637 പേർക്കാണ് എക്‌സ്.ഇ കണ്ടെത്തിയത്.
 

Latest News