വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ 10 വര്‍ഷത്തിന് ശേഷം വിധി

കൊച്ചി- വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ 10 വര്‍ഷത്തിനുശേഷം പ്രതിക്ക് മൂന്നുവര്‍ഷത്തെ തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

ഇടപ്പള്ളി സ്വദേശിനിയായ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ ചങ്ങനാശ്ശേരി പെരുമണ്ണ സ്വദേശി പ്രശാന്ത് എസ്. തോമസിനാണ് എറണാകുളം സെഷന്‍സ് കോടതി കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ മൂന്നു വര്‍ഷമായതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചു.

2011-12 കാലത്ത് വിവാഹവാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതിയുമായി പ്രണയത്തിലായശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു.പിന്നീട് പ്രതി വിവാഹത്തില്‍നിന്ന് പിന്‍മാറിയെന്നായിരുന്നു പരാതി. ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്.

 

Latest News