Sorry, you need to enable JavaScript to visit this website.

പി.ബാലക്കുറുപ്പ് അന്തരിച്ചു 

വടകര- വടകര നഗരസഭ മുന്‍ വൈസ് ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റുമായ വടകര പൂത്തൂരിലെ പറമ്പത്ത് ബാലക്കുറുപ്പ് (88) അന്തരിച്ചു. ആറുവര്‍ഷം നഗരസഭയുടെ വൈസ് ചെയര്‍മാനായിരുന്നിട്ടുണ്ട്. 21 ദിവസം ചെയര്‍മാന്റെ ചുമതലയും വഹിച്ചു. 1988ലാണ് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.  18 വര്‍ഷക്കാലം മലയാളം എക്‌സ്പ്രസിന്റെ വടകര ലേഖകനായി പ്രവര്‍ത്തിച്ചു. വടകര കറസ്‌പോണ്ടന്റ് ഫോറം കണ്‍വീനര്‍, വടകര പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി, പി.എസ്.പി,  സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, കെ.എസ്.എസ്.പി, ഐ.എസ്.പി, ജനതാപാര്‍ട്ടി, ജനതാദള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  പി.എസ്.പി. വടകര ടൗണ്‍ സെക്രട്ടറി, നടക്കുതാഴ വില്ലേജ് സെക്രട്ടറി, സോഷ്യലിസ്റ്റ് യുവജനസഭ മണ്ഡലം സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. നടക്കുതാഴ ഗ്രാമസേവാസംഘം ലൈബ്രറി, സഹൃദയസദനം ലൈബ്രറി, ചെറുശ്ശേരി മെമ്മോറിയല്‍ ലൈബ്രറി എന്നിവയുടെ പ്രസിഡന്റ്, പുത്തൂര്‍ ഗവ.എച്ച്.എസ്. വികസനസമിതി സെക്രട്ടറി, വടകര കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്, കോഴിക്കോട് പരസ്പര സഹായ സഹകരണ പ്രിന്റിങ്  വൈസ് പ്രസിഡന്റ്  എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
 പിതാവ്: പരേതനായ മനക്കല്‍ ചന്തു നമ്പ്യാര്‍. അമ്മ:  പരേതയായ പറമ്പത്ത് അമ്മാളു അമ്മ.
ഭാര്യ:  ജാനകി അമ്മ. മക്കള്‍: രാജീവന്‍ പറമ്പത്ത് (സിറാജ് ലേഖകന്‍, വടകര, വടകര പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എല്‍.ഐ.സി. ഏജന്റ്), മഹിജ, ഷൈജ (മെഡി ലാബ്).മരുമക്കള്‍: രമേഷ് ബാബു (ഖത്തര്‍), ബിന്ദു, വാസുദേവന്‍ മടപ്പള്ളി.

Latest News