ഒരേസമയം രണ്ടു ഭർത്താക്കന്മാർ: യുവതിക്കെതിരെ സൗദി പൗരന്റെ പരാതി

റിയാദ് - ഒരേസമയം രണ്ടു ഭർത്താക്കന്മാരെ നിലനിർത്തി തട്ടിപ്പ് നടത്തിയ മൊറോക്കൊ യുവതിക്കെതിരെ സൗദി പൗരൻ പരാതി നൽകി.  സൗദി പൗരനാണ് യുവതിക്കെതിരെ കാസബ്ലാങ്കയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
തന്റെ ഭാര്യ മറ്റൊരാളെ കൂടി ഭർത്താവായി നിലനിർത്തുന്നുവെന്ന കാര്യം യാദൃഛികമായാണ്  സൗദി പൗരന് വിവരം ലഭിച്ചത്.  
മൊറോക്കൊ തലസ്ഥാനമായ റബാത്തിലെ കുടുംബ കോടതിയിലാണ് സൗദി പൗരനും യുവതിയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. യുവതിയുടെ രണ്ടാമത്തെ വിവാഹം കാസബ്ലാങ്കയിലെ കുടുംബ കോടതിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രാദേശികപത്രമായ അൽസ്വബാഹ് റിപ്പോർട്ട് ചെയ്തു.
 

Latest News