Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൃഥ്വിരാജിന്റെ ഫ്‌ളാറ്റിൽനിന്ന് മയക്കുമരുന്നുമായി പിടിയിലായ യുവാവ് റിമാന്റിൽ

കൊച്ചി- നടൻ പൃഥ്വിരാജിന്റെ ഫ്‌ളാറ്റിൽ നിന്ന് മയക്കുമരുന്ന് ശേഖരവുമായി പിടിയിലായ  യുവാവിനെ എക്‌സൈസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ്്  ചെയ്തു. പത്തുദിവസം മുമ്പ് നടന്ന അറസ്റ്റ് എക്‌സൈസ്  പുറത്തുവിടാതിരുന്നത് ഉന്നത ബന്ധങ്ങളുള്ള പ്രതിയെ സംരക്ഷിക്കാനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സമ്പന്നകുടുംബാംഗമായ കൊല്ലം പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി(33) ആണ് പൃഥ്വിരാജിന്റെ തേവരയിലെ ഫ്‌ളാറ്റിൽ നിന്ന് അറസ്റ്റിലായത്. എറണാകുളം എക്‌സൈസ് സി.ഐ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.927 ഗ്രാം കൊക്കെയ്‌നും 47.2 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ലഹരിമരുന്നിനനടിമയായ ഇയാൾ സ്വന്തം ആവശ്യത്തിന് വാങ്ങിയതാണ് ഈ മയക്കുമരുന്നുകളെന്നാണ് എക്‌സൈസ് പറയുന്നത്. എന്നാൽ സിനിമാ മേഖലയിൽ വലിയ ബന്ധമുള്ള ഒരു വ്യക്തിയാണ് സലിംകുട്ടിയെന്നും സിനിമാക്കാർക്കടക്കം ഇയാൾ ലഹരി നൽകിയിരുന്നു എന്നുമാണ് ആരോപണമുയർന്നിട്ടുള്ളത്. ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് എക്‌സൈസിന്റെ വിശദീകരണം. ഉന്നത സ്വാധീനമുള്ളതിനാൽ പ്രതിയെ പറ്റിയുള്ള മറ്റു വിവരങ്ങൾ എക്‌സൈസ് പുറത്തു വിടുന്നില്ലെന്നും ഇയാളുടെ ചിത്രങ്ങൾ പോലും മാധ്യമങ്ങൾക്ക് നൽകിയില്ലെന്നും ആക്ഷേപമുണ്ട്. യുവാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് ഫോണിൽ ബന്ധപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പൃഥ്വിരാജ് നൽകിയ മറുപടി. തന്റെ മാനേജരാണ് ഫ്‌ളാറ്റ് കൈകാര്യം ചെയ്യുന്നതെന്നും ഒരു ഏജൻസി വഴിയാണ് നുജൂം സലിംകുട്ടിക്ക് ഫ്‌ളാറ്റ് വാടകയ്ക്ക് നൽകിയതെന്നും പൃഥ്വിരാജ് പറയുന്നു. 
എന്നാൽ സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള ആളാണ് സലിംകുട്ടിയെന്ന് എക്‌സൈസിലെ തന്നെ ഒരു വിഭാഗം പറയുന്നു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുൽഖർ സൽമാൻ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ദുബായിലും യു.എസിലും പഠിച്ച സലിംകുട്ടി പഴം, പച്ചക്കറി കയറ്റുമതി ബിസിനസാണ് ചെയ്യുന്നതെന്നാണ് എക്‌സൈസിനോട് പറഞ്ഞിട്ടുള്ളത്. 
കൊച്ചിയിൽ പാർസലായി വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ച കേസിന്റെ അന്വേഷണമാണ് നുജൂം സലിംകുട്ടിയിൽ എത്തിച്ചേർന്നത്. കഴിഞ്ഞ മാസം അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഫസലു തിരുവനന്തപുരം സ്വദേശി ആദിത്യ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നുജൂമിന്റെ പേര് വെളിപ്പെട്ടത്. രണ്ടു പാർസലുകളിലായി 31 എൽഎസ്ഡി സ്റ്റാമ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 26 എൽഎസ്ഡി സ്റ്റാമ്പുകൾ ഫസലുവിന്റെ മേൽവിലാസത്തിലും. 5 എൽഎസ്ഡി ആദിത്യയുടെ മേൽവിലാസത്തിലുമായിരുന്നു എത്തിയത്.് ക്രിപ്‌റ്റോ കറൻസിയായാണ് ഇവർ വിദേശത്തെ ഇടപാടുകാർക്ക് പണം നൽകിയതെന്നും കണ്ടെത്തി. ഫസലുവിന്റെ പക്കൽ നിന്നാണ് നുജൂം മയക്കുമരുന്നുകൾ വാങ്ങിയത്. 
നേരത്തെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത നുജൂമിനെ എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തിയ ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി  റ്ിമാൻഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം ചെന്നെത്തുമെന്നും എക്‌സൈസ് പറയുന്നു.
 

Latest News