ഇന്ത്യയുടെ പുതിയ വിദേശകാര്യ  സെക്രട്ടരി വിനയ് ഖ്വാത്ര 

ന്യൂദല്‍ഹി-പുതിയ വിദേശകാര്യ സെക്രട്ടറിയായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിനയ് മോഹന്‍ ഖ്വാത്രയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
നിലവിലുള്ള വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഗ്ല ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നേപ്പാളില്‍ ഇന്ത്യയുടെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖ്വാത്രയ്ക്ക് വിദേശകാര്യ സര്‍വീസില്‍ 32 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്.
1988ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്ന ഖ്വാത്ര 1993 വരെ ജനീവയില്‍ ഇന്ത്യയുടെ പെര്‍മനന്റ് മിഷനില്‍ സെക്കന്‍ഡ് സെക്രട്ടറിയായിരുന്നു. 2015 മുതല്‍ 2017 വരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയന്റ് സെക്രട്ടറിയായി. 2017 മുതല്‍ 2020 ഫെബ്രുവരിവരെ ഫ്രാന്‍സിലും തുടര്‍ന്ന് നേപ്പാളിലും സ്ഥാനപതി.
 

Latest News