ഡെറാഡൂണ്‍- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളില്‍ അകൃഷ്ടയായി ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ വയോധിക തന്റെ സ്വത്ത് മുഴുവനായും രാഹുലിനു ഇഷ്ടദാനമായി നല്‍കി. ഇതു സംബന്ധിച്ച വില്‍പ്പത്രം പുഷ്പ മുഞ്ജിയാല്‍ ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്തു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തെ ഒന്നിപ്പിക്കുന്നതിനു വേണ്ടി അവരുടെ ജീവന്‍ത്യജിച്ചവരാണെന്നും രാഹുലും സോണിയ ഗാന്ധിയും രാജ്യത്തെ സേവിക്കാന്‍ സ്വയം സമര്‍പ്പിച്ചവരാണെന്നും പുഷ്പ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് ലാല്‍ചന്ദ് ശര്‍മ പറഞ്ഞു.






