പഞ്ചാബിൽ ഭൂമി തർക്കം; നാലുപേരെ വെടിവെച്ചുകൊന്നു

ചണ്ഡീഗഢ്- പഞ്ചാബിൽ നാലു പേരെ വെടിവെച്ചുകൊന്നു. ഗുരുദാസ് പുരിലെ ഫുൾദാ ഗ്രാമത്തിലാണ് സംഭവം. ഭൂമി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. രണ്ടു സംഘമായി തിരിഞ്ഞ് പരസ്പരം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. തൊട്ടടുത്ത ഗോലെവാൽ ഗ്രാമത്തിലെ കുറച്ചുഭൂമിക്ക് വേണ്ടിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നു പേർ ഒരു കുടുംബത്തിൽ പെട്ടവരാണ്. ഒരാൾ എതിർ ഗ്രൂപ്പിലും. അതേസമയം, പഞ്ചാബിൽ നിയമവാഴ്ച തകർന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.

Latest News