കല്‍പറ്റ- വയനാട് കലക്ടറേറ്റ് പടിക്കല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും. 'മെഹന്‍ഗായ് മുക്ത് ഭാരത് അഭിയാന്‍'(വിലക്കയറ്റമില്ലാത്ത ഇന്ത്യ) പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരില്‍ ചിലര്‍ കലക്ടറേറ്റ് പടിക്കലെ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനു ഇടയാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പടെ നിരവധി പേര്‍ അണിനിരന്നു. കാളവണ്ടിയും പഴയ മോട്ടോര്‍ കാറും കെട്ടിവലിച്ചുള്ള മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു. നടന്ന ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ഇന്ധനവില ദിവസംതോറും വര്‍ധിപ്പിക്കുന്നതു അന്യായവും കുത്തകമുതലാളിമാരെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശ്രീലങ്കയുടേതിനു സമാനമാകുന്ന കാലം അതിവിദൂരമല്ലെന്നു നിയാസ് അഭിപ്രായപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, നേതാക്കളായ കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, എന്‍.കെ. വര്‍ഗീസ്, പി.പി. ആലി, ടി.ജെ. ഐസക്, എം.എ. ജോസഫ്, മംഗലശേരി മാധവന്‍, എന്‍.എം. വിജയന്‍, രാജേഷ്‌കുമാര്‍, ഡി.പി.രാജശേഖരന്‍, പി.എം.സുധാകരന്‍, മാണി ഫ്രാന്‍സിസ്, ബിനു തോമസ്, മോയിന്‍ കടവന്‍. എം.ജി.ബിജു, ജി.വിജയമ്മ, ചിന്നമ്മ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.