കൊല്ലം - പത്തനാപുരത്ത് വീടുകളില്‍ കര്‍ട്ടന്‍ വില്‍ക്കാനെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍.
ശൂരനാട് പുതുമംഗലത്ത് കിഴക്കേതില്‍ വീട്ടില്‍ എ. ഷാജി (48), പോരുവഴി ചാത്താകുളം ജോഷി (36), ചവറ കൊട്ടുകാട് പ്ലാച്ചേരി തെക്കേതില്‍ വീട്ടില്‍ നൗഫല്‍ (23) എന്നിവരെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഒളിവില്‍പോയ പ്രതികള്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് ആശുപത്രി ജംഗ്ഷന്‍ ഭാഗത്തായിരുന്നു സംഭവം. വാനില്‍ കര്‍ട്ടനുമായി എത്തി വീടുകളില്‍ കയറി വില്‍ക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. സി.സി ടി.വി ദൃശ്യത്തില്‍നിന്നു ലഭിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നു വാന്‍ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയി.
കര്‍ട്ടന്‍ വില്‍ക്കാനെത്തി അധികം പണം കൈക്കലാക്കുന്നതിനായി ചെക്ക് വാങ്ങി മുങ്ങാന്‍ നോക്കിയ ശൂരനാട്ടുകാരായ മറ്റൊരു സംഘത്തിനെതിരെ പാതിരിക്കല്‍ സ്വദേശി പോലീസില്‍ പരാതി നല്‍കി. ഇവരെ ദിവസങ്ങള്‍ക്കു മുന്‍പ് ആലപ്പുഴയില്‍ മറ്റൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.