Sorry, you need to enable JavaScript to visit this website.

ഐ.എൻ.ടി.യു.സി അവിഭാജ്യഘടകം; പ്രശ്‌നം പരിഹരിച്ചെന്ന് സുധാകരൻ

തിരുവനന്തപുരം- ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും വിവാദങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഐ.എൻ.ടി.യു.സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും സുധാകരൻ വ്യക്തമാക്കി. സുധാകരനുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും മറ്റൊരു പ്രസിഡന്റും ഐ.എൻ.ടി.യു.സിക്ക് ഇതേവരെ  ഇത്തരത്തിൽ ശക്തമായ പിന്തുണ നൽകിയിട്ടില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു. സംഘടനയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുമെന്നും വി.ഡി സതീശന് എതിരെ പ്രകടനം നടത്തിയവരുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
 

Latest News