ഭക്ഷണം കിട്ടാൻ വൈകി; ജിദ്ദയിൽ ഫൂൽ കടക്കു മുന്നിൽ സംഘട്ടനം

ജിദ്ദയിൽ ഫൂൽ കടക്കു മുന്നിൽ ഏറ്റുമുട്ടുന്ന ഉപയോക്താക്കൾ.

ജിദ്ദ - നഗരത്തിലെ പ്രശസ്തമായ ഫൂൽ, തമ്മീസ് കടക്കു മുന്നിൽ ഉപയോക്താക്കളുടെ സംഘട്ടനം. കഴിഞ്ഞ ദിവസം വൈകീട്ട് ഇഫ്താർ സമയത്തിനു തൊട്ടു മുമ്പാണ് കടക്കു മുന്നിൽ ഉപയോക്താക്കൾ ഏറ്റുമുട്ടിയത്. മറ്റുള്ളവർ ചേർന്ന് ഇവരെ പിടിച്ചുമാറ്റി. ഇതിനു ശേഷവും കൂട്ടത്തിൽ ഒരാൾ സ്ഥാപനത്തിനകത്ത് കയറി എതിരാളികളെ ആക്രമിക്കാൻ പിടിവാശികാണിച്ചു. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

Latest News