ഭാര്യാ സഹോദരന്റെ വീടിന് തീയിട്ട ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം

കോഴിക്കോട്- ഭാര്യയുടെ സഹോദരന്റെ വീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

കോഴിക്കോട് കൊളാവി പാലം സ്വദേശി അനില്‍ കുമാറാണ് ഭാര്യയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീടിന് തീയിട്ടത്. പിന്നീട് ഇയാള്‍ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീ പിടിച്ചു. നേരത്തെയും ഇയാള്‍ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 

Latest News