അഫ്‌ലാജ്- ഇഫ്താര്‍ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കി അഫ്‌ലാജ് വികസന സമിതി വളണ്ടിയര്‍മാര്‍. 'നിങ്ങളെ ഞങ്ങള്‍ നോമ്പ് തുറപ്പിക്കാം' എന്ന വാക്യമുയര്‍ത്തി കഴിഞ്ഞ നാലു വര്‍ഷമായി തുടര്‍ച്ചയായി ഭക്ഷണ വിഭവങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുകയാണ് ഈ സന്നദ്ധ സേവകര്‍.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഈ സഹായ സംരഭത്തിന്റെ ഭാഗമായി 44,000 പേര്‍ക്കുള്ള ഇഫ്താര്‍ വിഭവങ്ങള്‍ വളണ്ടിയര്‍മാര്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് സൂപ്പര്‍വൈസറും ഈ സംഘത്തിന്റെ നേതാവമായ റാഇദുല്‍ ഫഹീദ് പറഞ്ഞു. വിശുദ്ധ റമദാനിലെ ആദ്യത്തെ പത്തില്‍ മൂന്നോറോളം പേര്‍ക്കുള്ള ഇഫ്താര്‍ വിഭവങ്ങളാണ് സാധരണയായി വിതരണം ചെയ്യുക. ആവശ്യക്കാരുടെ വര്‍ധനവിനനുസരിച്ച് അവസാനത്തെ പത്ത് ദിനത്തില്‍ അഞ്ഞൂറു പേര്‍ക്കുള്ള വിഭവങ്ങള്‍ വരേ ഒരുക്കും.
നോമ്പ് തുറക്കുന്ന സമയത്ത് ഇതു വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കും ട്രക്ക് ഡ്രൈവര്‍മാര്‍ക്കുമാണ് പ്രധാനമായും ഇഫ്താര്‍ നല്‍കുന്നത്. സാമൂഹിക പ്രതിബന്ധയുടെ ഭാഗമായും സഈദി അറേബ്യയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിന്റെ ഭാഗമായുമാണ് ഈ സേവന പ്രവര്‍ത്തനം തുടര്‍ച്ചയായി അഞ്ചാ വര്‍ഷവും ചെയ്തുവരുന്നതെന്നും റാഇദുല്‍ ഫഹീദ് പറഞ്ഞു.