ചോക്ലേറ്റ് ലോറിയില്‍ ഹാഷിഷ് ഓയില്‍, രണ്ട് യുവാക്കള്‍ പിടിയില്‍

തൃശൂര്‍- കൊടുങ്ങല്ലൂരില്‍ ഏഴ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനക്കിടെയാണ് ലോറിയില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്. ചോക്ലേറ്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നത്. ഇത് മാളയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.

പ്രതികള്‍ നേരത്തെയും ലഹരിമരുന്ന് കടത്തിയിരുന്നതായാണ് പോലീസിന്റെ സംശയം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നും അന്വേഷിച്ചുവരികയാണ്.

 

Latest News